വയനാട്: വയനാട് നെന്മേനി പഞ്ചായത്തില്‍ വീണ്ടും കടുവയുടെ ആക്രമണം. നെന്മേനി തൊവരിമലയിലാണ് കടുവയിറങ്ങിയത്. പട്ടാപ്പകല്‍ നാട്ടിലിറങ്ങിയ കടുവ പശുവിനെ ആക്രമിക്കുക കൂടി ചെയ്തതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. തൊവരിമല മടത്തേക്കുടി ബാബുവിന്റെ കറവപ്പശുവിനെയാണ് കടുവ ആക്രമിച്ചത്. രണ്ടാഴ്ചയായി തൊവരിമല പരിസരത്ത് കടുവയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണക്യാമറയും കൂടും സ്ഥാപിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് നെന്മേനി പാടിപറമ്പില്‍ കടുവ ആക്രമിച്ചു കൊന്ന നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഒപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഒന്നിലേറെ കടുവകളെ കണ്ടതായി നേരത്തേ തന്നെ നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
The post വയനാട് നെന്മേനിയില് പട്ടാപ്പകല്‍ കടുവയിറങ്ങി പശുവിനെ ആക്രമിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]