സ്വന്തം ലേഖകൻ
പാലക്കാട്: പോളിക്ലിനിക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ചികിത്സാ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ തള്ളി.
പാലക്കാട് ധോണി സ്വദേശിനിയായ വിനിഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി വിനിഷയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പാലക്കാട് പോളി ക്ലിനിക്ക് ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നത്.
എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും മരിച്ച വിനിഷയ്ക്കു മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ആശുപത്രി വാർത്താകുറിപ്പ് ഇറക്കി. പ്രസവ ശേഷം വിനിഷയുടെ ബിപി പെട്ടന്ന് കുറഞ്ഞിരുന്നു. വിശദമായി പരിശോധിച്ചെങ്കിലും ബിപി കുറയാൻ ഉണ്ടായ കാരണം വ്യക്തമായില്ല.
അപൂർവമായി ഉണ്ടാകുന്ന അംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്നായിരുന്നു പ്രാഥമിക നിഗമനം. ഇക്കാരണത്താൽ, ഉടൻ തന്നെ മെച്ചപ്പെട്ട ചികിത്സയ്ക്കായി സമീപത്തെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
വിനിഷയുടെ കുഞ്ഞിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.
വിനിഷയുടെ ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ് മോർട്ടത്തിനു അയക്കും
The post പ്രസവത്തിനായി ഷാർജയിൽ നിന്നും നാട്ടിലെത്തി ; പൊന്നോമനയെ നെഞ്ചോട് ചേർക്കും മുൻപേ മരണം..! ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ; ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]