
പാലക്കാട്: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിച്ച ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡും തുടർന്നുള്ള വിവാദങ്ങളും കൊഴുക്കുന്നു. കോൺഗ്രസ്-സിപിഎം-ബിജെപി നേതാക്കൾ പരസ്പരം ആരോപണമുന്നയിച്ച് രംഗത്തുവരികയാണ്.
നീല ബാഗിൽ രാഹുൽ മാങ്കൂട്ടത്തിൽ പണം കടത്തിയെന്ന് സിപിഎം ആരോപിച്ചതോടെ നീല ട്രോളിയുമായി മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. കോൺഗ്രസിനെതിരെ പണം കടത്തിയെന്ന ആരോപണത്തിൽ സിപിഎം ഉയർത്തുന്ന വാദങ്ങൾ നിരവധിയാണ്.
നീല ട്രോളി ബാഗ് കള്ളപ്പണം ആവാൻ സാധ്യതയെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ബാഗ് ദുരൂഹമായി പല മുറികളിലേക്ക് എത്തി.
എന്നാൽ വസ്ത്രം ആണെങ്കിൽ എന്തിന് പല മുറികളിലേക്ക് കൊണ്ടുപോയി. രാഹുലും ഷാഫിയും അവിടെ താമസക്കാർ പോലുമല്ല, ഇരുവരും താമസിക്കാതെ കെപിഎം ഹോട്ടൽ എന്തിന് വസ്ത്രം കൈമാറാൻ തെരഞ്ഞെടുത്തു.
അതും ബോഡ് മുറിയെന്നും സിപിഎം ചോദിക്കുന്നു. ഇലക്ഷൻ യോഗത്തിന് എന്തിനാണ് നീല ബാഗ് കൊണ്ട് നടക്കുന്നത്.
ഇലക്ഷൻ യോഗം ഡിസിസി അധ്യക്ഷനും പാലക്കാട് എംപി യും ഇല്ലാതെയാണോ നടക്കുന്നത്. ഇന്നലെ രാത്രി പാലക്കാട് ഇല്ലെന്ന് തെളിയിക്കാൻ ലൈവ് ഇട്ടു, പക്ഷേ 10.38 ന് രാഹുൽ ഹോട്ടലിൽ ഉണ്ടെന്നുമാണ് സിപിഎം വാദം. റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളി; ബാഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് സതീശൻ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]