![](https://newskerala.net/wp-content/uploads/2024/10/noel-tata-1-1024x533.jpg)
മുംബൈ∙ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. 2011ന് ശേഷം രണ്ട് ബോർഡുകളിലും ഒരേസമയം പ്രവർത്തിക്കുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയൽ. അദ്ദേഹം എത്തിയതോടെ ടാറ്റ ട്രസ്റ്റ്സിന്റെ പ്രതിനിധികളായി മൂന്ന് പേർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംപിടിച്ചു. ടിവിഎസ് ചെയർമാൻ ഇമെരിറ്റസ് വേണു ശ്രീനിവാസൻ, മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിങ് എന്നിവരാണ് മറ്റു രണ്ട് പേർ. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മൂന്നിലൊന്ന് അംഗങ്ങളെ നിർദേശിക്കാൻ ഏറ്റവും കൂടുതൽ ഓഹരി (66%) കൈവശമുള്ള ടാറ്റ ട്രസ്റ്റ്സിന് അവകാശമുണ്ട്. 165 ബില്യൻ ഡോളർ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിനെ നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റ്സ് ആണ്.
രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്. ഡയറക്ടർ ബോർഡിൽ ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഉൾപ്പെടെ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാർ, മൂന്ന് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, നാല് സ്വതന്ത്ര ഡയറക്ടർമാർ എന്നിവരാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]