ശാരദ ദേവിയുടെ മരണം ഇന്ത്യന്‍ സംഗീതത്തില്‍ വലിയ വിടവാണ് ഉണ്ടാക്കിയത്. ബീഹാര്‍ കോകിലമെന്ന് അറിയപ്പെട്ടിരുന്ന അവര്‍ ഇന്ത്യന്‍ നാടോടി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും സമഗ്ര സംഭാവനകള്‍ നല്കിയ വ്യക്തിത്വമാണ്. നാടോടി സംഗീതത്തിന് പുറമേ വടക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഛാട്ട് പൂജയുമായി ബന്ധപ്പെട്ട ആലപിച്ച് ഗാനങ്ങളും പ്രശസ്തമായിരുന്നു. ഈ പ്രശസ്തിയിലേക്ക് അവരെ നയിച്ചത് ദുരിതത്തിന്റെയും തിരസ്കാരത്തിന്റെയും ഭൂതകാലമാണ്.
ചെറുപ്പം മുതലേ സംഗീതത്തെ ജീവനായി കൊണ്ടു നടന്നിരുന്ന ശാരദ വിവാഹ ശേഷം അത് തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് ബ്രിജ്കിഷോര്‍ സിന്‍ഹയുടെ അമ്മ പ്രതിഷേധം അറിയിച്ചു. ഭര്‍ത്താവ് എല്ലാ പിന്തുണയും നല്കി ഒപ്പം നിന്നെങ്കിലും നിലപാടില്‍ നിന്നും കടുകിടെ മാറാതെ ഭര്‍തൃമാതാവ് നിന്നു. ശാരദ സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കാനായി അവര്‍ നിരാഹാരം കിടന്നു. എന്നാല്‍ ബ്രിജ് കിഷോര്‍ ഭാര്യയുടെ സ്വപ്നത്തെ മുറുകെ പിടിച്ചപ്പോള്‍ ഭര്‍തൃമാതാവിന് നിലപാടില്‍ അയവ് വരുത്തേണ്ടി വന്നു.
മുഖ്യധാരാ ചലച്ചിത്ര മേഖലയില്‍ നിന്ന് മാറി തന്റെ സ്വന്തം സംഗീതത്തിന് ജനകീയ മുഖം കൊണ്ടുവരാനും ശാരദയ്ക്ക് കഴിഞ്ഞിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ശാരദ ഗാനങ്ങള്‍ ആലപിച്ചിരുന്നത്. മേനെ പ്യാര് കിയാ, ഗാങ്സ് ഓഫ് വസേപൂര്‍, ഹം ആപ്കെ ഹൈന് കഹൂന്‍ എന്ന് ചിത്രങ്ങളിലാണ് അവര്‍ പാടിയത്. ഈ പാട്ടുകളെല്ലാം അക്കാലത്ത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.
കരിയറില്‍ ഉന്നതിയില്‍ നിന്നിരുന്ന സമയത്ത് ശാരദയ്ക്ക് മെനേ പ്യാര് കിയയുടെ സംവിധായകന് സൂരജ് ബര്ജാത്തിയ 76 രൂപയാണ് ഗാനം ആലപിച്ചതിന് വേതനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖമായി അഭിനയിച്ച സല്മാന് ഖാന് വരെ നല്ല വേതനം കൊടുത്തിട്ടും ശാരദക്ക് നേരെ കാട്ടിയ ഈ വിവേചനത്തില്‍ പലരും അതൃപ്തി അറിയിച്ചു. എന്നാല്‍ പരാതിയും പരിഭവങ്ങളുമില്ലാതെ അവര്‍ സംഗീതത്തിന്റെ ലോകത്ത് ഒഴുകി നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഹാറാണി എന്ന് വെബ്സീരിസിലെ നിര്മോഹ്യ എന്ന് ഗാനത്തിലൂടെ അവര്‍ വീണ്ടും ആരാധക ഹൃദയം കവരുകയും ചെയ്തു.
ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്നു ശാരദയ്ക്ക് അടുത്തിടെയുണ്ടായ ഭര്‍ത്താവിന്റെ വിയോഗം വലിയൊരു അടിയായിരുന്നു. താങ്ങും തണലുമായിരുന്ന ഭര്‍ത്താവിന്റെ വേര്‍പാട് അവരെ തളര്‍ത്തിയെന്ന് കുടുംബം പറയുന്നു.
ഡല്‍ഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് ശാരദയുടെ മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒക്ടടോബര്‍ 25ന് ഇവരെ എയിംസില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ ഇവര്‍ ഈ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. 2017ലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം ഇവര്‍ക്ക് സ്ഥിരീകരിച്ചത്. മകന് അന്‍ഷുമാന്‍ സിന്‍ഹയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
കലാരംഗത്ത് ശാരദ നല്കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2018ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ശാരദ സിന്‍ഹയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]