![](https://newskerala.net/wp-content/uploads/2024/11/narendra-modi-1024x533.jpg)
ന്യൂഡൽഹി ∙ 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനു (എഫ്എച്ച്സി) കഴിഞ്ഞ മാസം ഒന്നിനു കത്ത് ഔദ്യോഗികമായി കൈമാറിയെന്നാണു വിവരം. ഗുജറാത്തിലെ അഹമ്മദാബാദിനെ വേദിയാക്കാനുള്ള തരത്തിലാണ് ആലോചനകൾ.
ഒളിംപിക്സിനു വേദിയാകാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുമെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഐഒസിയുടെ ജനറൽ സമ്മേളനം കഴിഞ്ഞ വർഷം മുംബൈയിൽ നടന്നപ്പോഴും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
അതേസമയം ഒളിംപിക്സ് ആതിഥേയ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ഏറെ കാത്തിരിക്കേണ്ടി വരും. ആദ്യ ഘട്ടമെന്ന നിലയിലാണു ഇന്ത്യ കത്തു കൈമാറിയത്. അന്തിമ റൗണ്ടിലേക്ക് ഇന്ത്യയെ പരിഗണിക്കാൻ പല കടമ്പകളുണ്ട്. അടുത്ത വർഷം നടക്കുന്ന ഐഒസി തിരഞ്ഞെടുപ്പിനു ശേഷമാകും പ്രധാന ചർച്ചകളെല്ലാം നടക്കുക. സന്നദ്ധത അറിയിക്കുന്ന രാജ്യങ്ങളുമായി എഫ്എച്ച്സി പ്രാഥമിക ചർച്ചകൾ നടത്തും.
അടിസ്ഥാന സൗകര്യം, താമസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഐഒസി തീരുമാനം.
English Summary:
India expressed interest to conduct 2036 Olympics
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]