![](https://newskerala.net/wp-content/uploads/2024/11/pic.1730856124.jpg)
ടെൽ അവീവ്: ഇസ്രയേലിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താക്കി. പരസ്പര വിശ്വാസത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി പ്രഖ്യാപിച്ചു. ഗിഡോൺ സാർ വിദേശകാര്യ മന്ത്രിയാകും. നെതന്യാഹുവിന് സ്വന്തം പാർട്ടിയായ ലിക്കുഡിനുള്ളിലെ എതിരാളിയാണ് ഗാലന്റ്. ഗാസ യുദ്ധം നീളുന്നതിലെ അതൃപ്തി ഗാലന്റ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന്റെ നടത്തിപ്പിൽ ഗാലന്റുമായി വിയോജിപ്പുണ്ടെന്നും ക്യാബിനറ്റ് തീരുമാനങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങളും പ്രസ്താവനകളും അദ്ദേഹം നടത്തിയെന്നും നെതന്യാഹു പറയുന്നു.