![](https://newskerala.net/wp-content/uploads/2024/11/sivankutty-1024x503.jpg)
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യ ദിനത്തിൽ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഭക്ഷണശാലയിലെത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപത്തെ ഭക്ഷണശാലയിലെത്തിയ മന്ത്രി കുട്ടികൾക്കൊപ്പം ഭക്ഷണം രുചിക്കാൻ തീരുമാനിക്കുകയായിരുന്നു. മന്ത്രിയും സംഘവും നേരിട്ടെത്തിയപ്പോള്‍ വിദ്യാർഥികൾ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് മന്ത്രിയോട് കുശലം പറയുന്നതിന്റെ തിരക്കായി. ഇടയ്ക്ക് ഭക്ഷണം കഴിക്കാതിരുന്ന വിദ്യാർഥിയോട് കഴിച്ചോളൂ എന്നു മന്ത്രി പറയുന്നുണ്ടായിരുന്നു.
ഗംഭീർ ഒട്ടും ‘സേഫല്ല’, ഓസ്ട്രേലിയയിൽ പാളിയാൽ അധികാരങ്ങൾ വെട്ടിക്കുറയ്ക്കും; നിലയ്ക്കുനിർത്താൻ നീക്കം
Cricket
ചൊവ്വാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം മറ്റു കറികൾക്കു പുറമേ ചിക്കൻ കറിയായിരുന്നു വിളമ്പിയത്. ആദ്യ ദിനം തന്നെ പ്രധാന വേദിയിലെ ഭക്ഷണ ശാലയിൽ അടക്കം നല്ല തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് ചായയ്ക്കൊപ്പം പഴം പൊരിയാണ് കഴിക്കാൻ നൽകിയത്. ചൊവ്വാഴ്ച രാത്രി ചപ്പാത്തിയും കറിയും കുട്ടികൾക്കു നൽകും. ബീഫുൾപ്പടെയുള്ള മാംസ വിഭവങ്ങളും സംസ്ഥാന മേളയിൽ വിളമ്പുന്നുണ്ട്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 17 വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ദിവസവും 20,000 പേർക്കാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പുന്നത്.
സവിശേഷ പരിഗണന അർഹിക്കുന്നവർക്കായുള്ള ‘ഇൻക്ലൂസിവ്’ സ്പോർട്സോടെയാണ് ആദ്യ ദിവസം മത്സരങ്ങൾ തുടങ്ങിയത്. കുട്ടികൾക്കു പ്രോത്സാഹനം നൽകാൻ മന്ത്രി കായിക വേദിയിലുമെത്തിയിരുന്നു. കുട്ടികൾക്കൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണു മന്ത്രി മടങ്ങിയത്. ഇൻക്ലൂസിവ് കായിക മേളയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള ഹാന്‍ഡ്ബോള്‍, ആണ്‍കുട്ടികള്‍ക്കുള്ള ഫുട്ബോള്‍, മിക്സഡ് ബാഡ്മിന്റണ്‍, 100 മീറ്റര്‍ മിക്സഡ് റിലേ, കാഴ്ചപരിമിതര്‍ക്കുള്ള 100 മീറ്റര്‍, മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ്, മിക്സഡ് സ്റ്റാന്‍ഡിങ് ത്രോ എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
ആദ്യ മത്സരം ബുമ്ര നയിച്ചാൽ അദ്ദേഹം തുടരട്ടെ, രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറേണ്ടതില്ല: തുറന്നടിച്ച് ഗാവസ്കർ
Cricket
കായിക മേളയുടെ ആദ്യ ദിനം തന്നെ മീറ്റ് റെക്കോർഡ്
ജൂനിയർ അൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ മീറ്റ് റെക്കോർഡോടെയാണ് തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ മോംഗാം തീർഥു സാംദേവ് ഒന്നാം സ്ഥാനത്തെത്തിയത്. 4:16:25 മിനിറ്റിനുള്ളിലാണു താരം മത്സരം പൂർത്തിയാക്കിയത്. 4:19.76 ആയിരുന്നു ഇതുവരെയുള്ള മികച്ച സമയം. ഈയിനത്തിൽ തിരുവനന്തപുരം നെടുവേലി എച്ച്എസ്എസ് വിദ്യാർഥി ഇർഫാന് മുഹമ്മദ് രണ്ടാം സ്ഥാനവും കളമശേരി എച്ച്എസ്എസ് വിദ്യാർഥി ആര്യൻ മേനോൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
1 / 6
വിദ്യാർഥികൾക്കായി തയാറാക്കിയ ഭക്ഷണ വിഭവങ്ങൾ. ചിത്രം∙ മനോരമ
2 / 6
വിദ്യാർഥികൾക്കായി തയാറാക്കിയ ഭക്ഷണ വിഭവങ്ങൾ. ചിത്രം∙ മനോരമ
3 / 6
വിദ്യാർഥികൾക്കായി തയാറാക്കിയ ഭക്ഷണ വിഭവങ്ങൾ. ചിത്രം∙ മനോരമ
4 / 6
അടുക്കളയിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ മനോരമ
5 / 6
6 / 6
കായിക മേളയിലെ ഭക്ഷണ വിതരണം. ചിത്രം∙ മനോരമ
English Summary:
Minister V Sivankutty visit Maharajas College ground kitchen