
സ്വന്തം ലേഖകൻ തിരുവനന്തപുരം: ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ബീയർ വില്പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന.
ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ പ്രതിദിന ഉല്പാദനം 15,000 കെയ്സാക്കി ഉയര്‍ത്താന്‍ ബവ്കോ തീരുമാനിച്ചു. ചൂടു കൂടിയ സമയത്തുള്ള ബീയര്‍ ഉപഭോഗം നിര്‍ജലീകരണത്തിനു കാരണമാകുമെന്ന ആരോഗ്യവാദമൊന്നും ഏശുന്നില്ലെന്നാണു വില്പന സൂചിപ്പിക്കുന്നത്.
ഉരുകുന്ന ചൂട് കൂടിയതോടെ തണുക്കാന്‍ ബീയറില്‍ അഭയം തേടുന്നവരുടെ എണ്ണം കൂടിയതോടെയാണു ബീയര്‍ വില്പന കുതിച്ചുയര്‍ന്നതെന്നാണ് ബവ്കോ വാദം. കഴിഞ്ഞ ഒരാഴ്ച മാത്രം ശരാശരി വില്പനയെക്കാള് 10,000 കെയ്സുവരെ അധികമാണ് വിറ്റത്.
മാര്‍ച്ച് 2ന് 6000 കെയ്സാണ് അധിക വില്പനയെങ്കില് മാര്‍ച്ച 9 ആയപ്പോള്‍ 12,000 ആയി ഉയര്‍ന്നു. മദ്യവില്പന കൂടി നിന്നപ്പോഴൊക്കെ പലപ്പോഴും ബീയറിനു ആവശ്യക്കാര്‍ കുറവായിരുന്നു.
ബാറുകളിലാണ് കൂടുതല്‍ വില്പന നടക്കുന്നത്. വില്പന കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ബീയര്‍ സ്റ്റോക് സൂക്ഷിക്കാനാണ് എംഡിയുടെ നിര്‍ദേശം.
ഇനിയും ചൂടു കൂടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണം വന്നതോടെ വില്പനയും കൂടുമെന്നാണു ബവ്കോയുടെ കണക്കൂകൂട്ടല്‍. ജനപ്രിയ മദ്യമായ ജവാന്റെ പ്രതിദിന ഉല്പാദനം 7000 കെയ്സില്‍നിന്നു 15,000 കെയ്സാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
ഇതിനായി തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ രണ്ടു ലൈനുകള്‍ അധികം സ്ഥാപിച്ചു. ഏപ്രില്‍ 15 മുതല്‍ ഉല്പാദനം തുടങ്ങുമെന്നു ബവ്കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു.
The post ചൂട് കാലം തണുപ്പിക്കാൻ ബിയര്‍ കുടിച്ച് മലയാളികള്‍; സംസ്ഥാനത്ത് ബിയര്‍ വിൽപ്പനയിൽ വൻകുതിപ്പ്; ജനപ്രിയ ബ്രാൻ്റായ ജവാന്റെ ഉൽപാദനം ഉയർത്താനും നീക്കം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]