കോഴിക്കോട്: സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ഉടമയുടെ അക്കൗണ്ടില്‍ നിന്നും തുക അപഹരിക്കപ്പെട്ടതായി പരാതി. താമരശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി പരപ്പന്‍പൊയിലിലെ ഇന്ത്യ വണ്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് തവണയായി അക്കൗണ്ടില്‍ ഉടമ അറിയാതെ പണം നഷ്ടമായത്. ഇതേ എ ടി എമ്മില്‍ നിന്നു തന്നെയാണ് പണം നഷ്ടമായതെന്ന് സംശയിക്കുന്നതായി പരാതിക്കാരന് പറഞ്ഞു.
ഇനി കണ്ടെത്താനുള്ളത് 35.40 ലക്ഷം രൂപ; എടിഎം തട്ടിപ്പ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം
ഇദ്ദേഹത്തിന്റെ എന്‍ ആര് ഐ അക്കൗണ്ടില്‍ നിന്നും രാവിലെ പണം പിന്‍വലിച്ചിരുന്നു. ഈ സമയം എ ടി എം കൗണ്ടറിന്റെ അടുത്ത് രണ്ടു പേര് ഉണ്ടായിരുന്നതായി നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ട്രാന്സാക്ഷന് പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ പണം പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. ബാങ്കിലും പൊലീസിലും അക്കൗണ്ട് ഉടമ പരാതി നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]