
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയുമാണ് പ്രതി ഇതിന് മുമ്പ് കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്നു പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് അന്ന് പോസ്റ്റ്മോർട്ടം നടത്തിയ ആശാരിപള്ളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദനായ ഡോ ആര് രാജ മുരുഗന് കോടതിയിൽ മൊഴി നൽകി.
കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ തിരിച്ചറിഞ്ഞു. അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനീതയെ ഹോട്ടൽ ജീവനക്കാരനായ രാജേന്ദ്രൻ സ്വർണാഭരണം മോഷ്ടിക്കുന്നതിനായി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ വിചാരണ വേളയിലാണ് മൊഴി നൽകിയത്.
കളിച്ച് കൊണ്ടിരിക്കെ സ്കൂളിന്റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]