![](https://newskerala.net/wp-content/uploads/2024/11/keerthi-suresh.1.2981990.jpg)
താരങ്ങളെക്കുറിച്ചും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ തുറന്നുപറയാറുള്ള ആളാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ‘ആലപ്പി ആഷ്റഫ് കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ നടി കീർത്തി സുരേഷിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി. തങ്ങൾ കീർത്തിയെ സ്നേഹത്തോടെ കിറ്റി എന്നാണ് വിളിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. കീർത്തി സുരേഷ് സിനിമയിലേക്ക് വന്നതടക്കമുള്ള കാര്യങ്ങളാണ് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്.
‘പണം വന്നപ്പോഴും പ്രശസ്തി വന്നപ്പോഴും കീർത്തി സുരേഷിന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല. ആഡംബരമില്ലാതെ, ചമയങ്ങളില്ലാതെ സാധാരണക്കാരെ പോലെ ഇപ്പോഴും ഷോപ്പിംഗിനും മറ്റും പോകുന്ന, എല്ലാ ഫംഗ്ഷനും പോകുന്ന കീർത്തി സുരേഷിനെ നമ്മളൊക്കെ കണ്ടിട്ടുള്ളതല്ലേ.
ആരുടെയും നിർബന്ധമോ പ്രേരണയോ ഇല്ലാതെ സ്വന്തം മനസാക്ഷിക്കനുസരിച്ച് ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ കീർത്തി സുരേഷ് ചെയ്യാറുണ്ട്. സ്നേഹ ബന്ധങ്ങൾക്കോ സുഹൃത്ത് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ ഒന്നും നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്. നിങ്ങൾക്കും താമസിയാതെ ബോദ്ധ്യപ്പെടുമെന്ന് ഞാൻ ഉറപ്പുതരുന്നു. ഇത്രയും നല്ല മനസിനുടമയായ കീർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടേ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു.’ – എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്നേഹ ബന്ധങ്ങൾക്കോ സുഹൃത്ത് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ ഒന്നും നോക്കാറില്ല എന്ന ആലപ്പി അഷ്റഫിന്റെ പരാമർശം കീർത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.