![](https://newskerala.net/wp-content/uploads/2024/11/Suriya.jpg)
കങ്കുവ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ സൂര്യ കൊച്ചിയിൽ. വലിയ ആരവങ്ങളോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ആരാധകർ കൊച്ചിയിൽ സ്വീകരിച്ചത്. ആർപ്പുവിളികൾക്കിടയിലൂടെ താരം നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ലുലു മാളിൽ വെച്ചാണ് ചിത്രത്തിന്റെ പ്രൊമോഷൻ.
To advertise here, Contact Us
പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ തിയേറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]