![](https://newskerala.net/wp-content/uploads/2024/11/1730801436_fotojet-20-_1200x630xt-1024x538.jpg)
താരനും തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ താരനെ തടയാന്‍ സാധിക്കും. താരനെ അകറ്റാൻ സഹായിക്കുന്ന ചില വഴികളെ പരിചയപ്പെടാം.
ഒന്ന്
വെളിച്ചെണ്ണയ്ക്ക് ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇവ ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് താരന് അകറ്റാന്‍ സഹായിക്കും.
രണ്ട്
ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
മൂന്ന്
കറ്റാര്‍വാഴയുടെ ജെല്ലും താരന് അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
നാല്
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം.
അഞ്ച്
ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.
ആറ്
നല്ലൊരു മോയിസ്ചറൈസിങ് ഷാംമ്പൂ ഉപയോഗിക്കുന്നതും താരനെ അകറ്റാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Also read: അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസുകള്‍
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]