ദുബായ്∙ ഓഹരി വിപണിയിൽ ആവശ്യക്കാരുടെ എണ്ണം പലമടങ്ങ് വർധിച്ചതിന്റെ പശ്ചാത്തലത്തിൽ 30% ഓഹരികൾ വിൽക്കാൻ ലുലു റീട്ടെയ്ൽ തീരുമാനിച്ചു.നേരത്തെ 25 ശതമാനം ഓഹരികളാണ് (ഐപിഒ) വിൽക്കാൻ തീരുമാനിച്ചിരുന്നത്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഓഹരികൾക്കും അപേക്ഷകരെത്തിയിരുന്നു. പുതിയ തീരുമാനം വന്നതോടെ 309 കോടി ഓഹരികൾ വിപണിയിൽ എത്തും. നേരത്തെ ഇത് 258 കോടിയായിരുന്നു.
അധികമായി വിപണിയിൽ എത്തുന്ന 51,64,45,267 ഓഹരികൾ പ്രഫഷനൽ നിക്ഷേപകർക്കു മാത്രമായിരിക്കും വാങ്ങാൻ കഴിയുക. 1.94 – 2.04 ദിർഹമാണ് വിൽപന വിലയായി ലുലു പ്രഖ്യാപിച്ചിരുന്നത്.
ഓഹരികളുടെ അന്തിമ വില ഇന്നു പ്രഖ്യാപിക്കും.2.04 ദിർഹമായിരിക്കും അന്തിമ വിലയെന്നാണു ലഭിക്കുന്ന വിവരം. ഈ തുകയ്ക്കു ബുക്ക് ചെയ്തവരുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചിത ശതമാനം ഓഹരികളായിരിക്കും ലഭിക്കുക.632 കോടി ദിർഹത്തിന്റെ (14040 കോടി രൂപ) ഓഹരികളാണ് വിൽപനയ്ക്കുണ്ടാവുക.
ഇപ്പോഴത്തെ സൂചനപ്രകാരം 2107 കോടി ദിർഹം (48000 കോടി രൂപ) ഓഹരി വിൽപനയിലൂടെ സമാഹരിക്കാൻ ലുലുവിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു ഓഹരികൾ 14 ന് ലിസ്റ്റ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]