![](https://newskerala.net/wp-content/uploads/2024/11/fotojet-2024-11-05t081755.269_1200x630xt-1024x538.jpg)
ദില്ലി:കോൺഗ്രസിനോടുള്ള സമീപനത്തിൽ ‘യെച്ചൂരി നയം’ മാറ്റി സിപിഎം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് സിപിഎമ്മിന്റെ നയം മാറ്റം വിശദീകരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രവർത്തനം പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
ഇതിനുപുറമെ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ രീതികളെയും തുറന്നു കാട്ടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സോഷ്യലിസത്തിൽ ഊന്നി പാർട്ടിയുടെ സ്വതന്ത്ര ശക്തി വർധിപ്പിക്കണം, ഹിന്ദുത്വ ശക്തികളുടെ ‘മനുവാദി’ നയങ്ങളെ തുറന്നു കാട്ടണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. ഇതിനോടൊപ്പം ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും പറയുന്നു.
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലും തൊഴിലാളി വിരുദ്ധ നയം ചെറുക്കണമെന്നും സോഷ്യലിസം ബദലാകണം എന്നിങ്ങനെ പതിനാല് നിർദ്ദേശങ്ങളാണ് കരട് റിപ്പോര്‍ട്ടിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും കരട് പ്രമേയം അംഗീകരിക്കുക.
ബിജെപി പണമൊഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചു; തുടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത് മുൻ ഡിജിപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]