
.news-body p a {width: auto;float: none;}
പാലക്കാട്: ജോലിക്കിടെ യന്ത്രവാള്‍ ശരീരത്തില്‍ കൊണ്ട് പാലക്കാട് 55കാരന് ദാരുണാന്ത്യം. അമ്പലപ്പാറ അംബേദ്കര്‍ കോളനി റോഡ് സ്വദേശി കുണ്ടില്‍ ചന്ദ്രന് (55) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തി വെച്ചാണ് അപകടമുണ്ടായത്. മുറിച്ചിട്ട മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്നതിനിടെയാണ് ചന്ദ്രന് അപകടത്തില്‍പ്പെട്ടത്. അറവക്കാടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിച്ചശേഷമായിരുന്നു കൊമ്പുകള്‍ വെട്ടി മാറ്റുന്ന ജോലി പുരോഗമിച്ചത്.
സംഭവം അപകടമാണെന്നും ജോലിക്കിടെ വാളിന്റെ ഒരു ഭാഗം ശരീരത്തില്‍ കൊണ്ടാണ് മുറിവേറ്റതെന്നും പൊലീസ് പറയുന്നു. വയറിന്റെ വലതു ഭാഗത്തായി വാള് കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലാണ് എത്തിച്ചത്. ഉവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിനായി കൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വലിയ മുറിവായതിനാല്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കൂലിപ്പണിക്കും മാങ്ങ പറിക്കുന്നതിനും പോയിരുന്ന ചന്ദ്രന് കുറച്ചു കാലമായി മരപ്പണി ചെയ്ത് വരികയായിരുന്നു. ഭാര്യ: ശ്രീദേവി ആശ വര്‍ക്കറായി ജോലി ചെയ്ത് വരികയാണ്. മക്കള്‍: അഞ്ജു, അജിത്ത്. മരുമകന്: അനൂപ്.