
കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ട് ദിവസമായി നടത്തിയ പരിശോധനകളിൽ 40,329 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ട്രാഫിക് ആന്‍ഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 26 മുതൽ ഈ മാസം ഒന്ന് വരെയുള്ള കാലയളവിൽ 33,378 ട്രാഫിക് നിയമലംഘന നോട്ടീസുകളാണ് പുറപ്പെടുവിച്ചത്. 44 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. 22 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 76 വാഹനങ്ങളും 77 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാഹനങ്ങള്‍ കൂട്ടിയിടിച്ച 1,889 അപകടങ്ങൾ ഉൾപ്പെടെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച 4,294 റിപ്പോർട്ടുകളും കൈകാര്യം ചെയ്തു. എട്ട് പേരെയാണ് തിരിച്ചറിയൽ രേഖകൾ കൈവശമില്ലാതെ പിടികൂടിയത്. മയക്കുമരുന്ന് കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.
Read Also – ദുബൈയിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ്; 1600 കോടി ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]