
നടിയും ഇന്ദ്രജിത്ത്-പൃഥ്വിരാജ് താരപുത്രന്മാരുടെ അമ്മയുമായ മല്ലികാ സുകുമാരന്റെ പിറന്നാളാണ് തിങ്കളാഴ്ച. ഇപ്പോൾ, മല്ലികക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും. ”കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ, എക്കാലവും അമ്മ 16-കാരിയായി തുടരട്ടെ”, പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ ഇന്ദ്രജിത്തും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
1974ല്‍ ജി അരവിന്ദന്റെ ഉത്തരായനത്തിലൂടെയാണ് മല്ലിക സുകുമാരന്‍ മലയാള സിനിമയിലെത്തുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ സ്വപ്നാടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. കന്യാകുമാരി, രാഗം, മദനോത്സവം, തൃഷ്ണ, മേഘസന്ദേശം, സ്ഥിതി, അമ്മക്കിളിക്കൂട്, ഛോട്ടാമുംബൈ, തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, ടമാര്‍ പടാര്‍, പഞ്ചവര്‍ണതത്ത, ബ്രോ ഡാഡി തുടങ്ങിയ 90 ഓളം ചിത്രങ്ങളില്‍ മല്ലിക തിളങ്ങി.
പെയ്തൊഴിയാതെ, ഹരിചന്ദനം, ഇന്ദുമുഖി ചന്ദ്രമതി, അമേരിക്കന്‍ ഡ്രീംസ് തുടങ്ങിയ സീരിയലുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും മല്ലിക അഭിനയിച്ചു. തമിഴില്‍ മാധവന്റെ ‘വാഴ്ത്തുക്കളി’ലൂടെ തമിഴിലുമെത്തിയിരുന്നു. കോമഡിയും വില്ലന്‍ വേഷങ്ങളും തനിക്കു വഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് മല്ലിക തെളിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]