സ്വന്തം ലേഖിക
ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
ആരോപണം മുഖവിലയ്ക്കെടുക്കുന്നേയില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണം. ഇതിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരില്‍ പിള്ളമാരില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ്. ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ ആരെയും സമീപിക്കുന്ന പ്രശ്നമില്ല.
എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങള്‍ക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ല. നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട.’- എം വി ഗോവിന്ദന് വ്യക്തമാക്കി.
ജാഥയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം 30 കോടി വാങ്ങി പിന്‍വലിച്ച് തെളിവുകളും കൈമാറി കേരളം വിടണമെന്നും വഴങ്ങിയില്ലെങ്കില്‍ ആയുസിന് ദോഷമുണ്ടാകുമെന്ന് ധരിപ്പിക്കാന്‍ എം വി ഗോവിന്ദന് ഇടനിലക്കാരനായ വിജേഷ് പിള്ളയെ പറഞ്ഞേല്പിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
The post സ്വപ്നയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും; വിജേഷ് പിള്ളയെ അറിയില്ല, കണ്ണൂരില്‍ പിള്ളമാരില്ല; നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട; സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് എം വി ഗോവിന്ദന് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]