പേശികളുടെ ആരോഗ്യത്തിനും ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പ്രോട്ടീനിന്റെ കലവറയാണ് മുട്ട. അവശ്യ അമിനോ ആസിഡും മറ്റു വിറ്റാമിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചിക്കന്‍, മത്സ്യം തുടങ്ങിയവയൊക്കെ കഴിക്കുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.
പ്രോട്ടീനിന്റെ കുറവുള്ളവര്‍ക്ക് പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഏറെ നല്ലതാണ്.
ബദാം, നിലക്കടല, ചിയാ സീഡ് തുടങ്ങിയവയിലൊക്കെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]