തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ്. രാത്രി പോലുള്ള ലോ-ലൈറ്റ് സാഹചര്യങ്ങളില്‍ വാട്സ്ആപ്പിലെ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കുറയുന്നതായി പലര്‍ക്കും പരാതിയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമായി ‘ലോ-ലൈറ്റ് മോഡ്’ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചര്‍ എങ്ങനെയാണ് വാട്സ്ആപ്പില്‍ സെറ്റ് ചെയ്യുകയെന്ന് നോക്കാം.
വാട്സ്ആപ്പ് ഈയടുത്താണ് ലോ-ലൈറ്റ് മോഡ് അവതരിപ്പിച്ചത്. വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കൂട്ടുവാനായുള്ള ഫീച്ചറാണിത്. വീഡിയോ കോളിംഗില്‍ ഫില്‍ട്ടറുകളും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുകളും അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്.
Read more: ഉപഭോക്താക്കളെ ഇരട്ടി സന്തോഷിപ്പിച്ച് ബിഎസ്എന്‍എല്‍; 4ജി പുതിയ നാഴികക്കല്ലില്‍
എങ്ങനെ ലോ-ലൈറ്റ് മോഡ് സെറ്റ് ചെയ്യാം?
വാട്സ്ആപ്പ് തുറന്ന് വീഡിയോ കോള്‍ ആരംഭിക്കുക. ഇതിന് ശേഷം വീഡിയോ ഫീഡ് ഫുള്‍സ്ക്രീനാക്കി മാറ്റുക. സ്ക്രീനിന്റെ വലതുമൂലയില്‍ കാണുന്ന ‘ബള്‍ബ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഈ ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ലോ-ലൈറ്റ് മോഡ് ഓണാക്കാം. വീണ്ടും ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും. എന്നാല്‍ സ്ഥിരമായി ലോ-ലൈറ്റ് മോഡ് എനാബിള്‍ ചെയ്ത് വയ്ക്കാനാവില്ല. നിങ്ങള്‍ വിളിക്കുന്ന ഓരോ കോളിനും പ്രത്യേകമായി ഈ ഫീച്ചര്‍ എനാബിള്‍ ചെയ്യേണ്ടതുണ്ട്.
വാട്സ്ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലോ-ലൈറ്റ് മോഡ് ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ വിന്‍ഡോസ് ഡെസ്ക്ടോപ്പ് ആപ്പില്‍ ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. വീഡിയോ കോളുകളില്‍ ബ്രൈറ്റ്നസ് കൂട്ടുക മാത്രമാണ് കുറഞ്ഞ ലൈറ്റുള്ള സാഹചര്യങ്ങളില്‍ ഏക പോംവഴി. എന്തായാലും ലോ-ലൈറ്റ് മോഡിലൂടെ വീഡിയോ കോളിംഗ് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.
Read more: പ്രശ്നത്തില്‍ വലഞ്ഞ് ഈ ഐഫോണ്‍ മോഡല്‍; സൗജന്യ റിപ്പയര്‍ പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]