.news-body p a {width: auto;float: none;}
തിരുവനന്തപുരം: കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന. സെൻട്രൽ സോണിന്റെ കീഴിൽ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് 30 സ്ക്വാഡുകളായി തിരിഞ്ഞ് 151 കാറ്ററിംഗ് യൂണിറ്റുകളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിച്ച 8 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചു. കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്പോർട്ട് ചെയ്യുന്ന രീതി എന്നിവയാണ് പരിശോധിച്ചത്.
32 സ്ഥാപനങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. 58 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 9 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസും നൽകി.
സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി.എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]