സ്വന്തം ലേഖിക
കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ മാർച്ച് 11 ശനിയാഴ്ച കോട്ടയത്ത് വച്ച് നടത്തുന്നു.
സെമിനാറുകൾ, പ്രതിനിധി സമ്മേളനം, നിയമസഭാ അംഗങ്ങളും കോർപ്പറേഷൻ ചെയർമാൻമാരുമായ കേരള ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളെ ആദരിക്കൽ എന്നിവ കൺവെൻഷന്റെ ഭാഗമായുണ്ടാവും.
കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോസഫ് ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന അഭിഭാഷക സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ സ്റ്റീഫൻ ജോർജ് മുൻ എംഎൽഎ പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ നയിക്കും.
എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ.പ്രമോദ്നാരായണൻ, കോർപ്പറേഷൻ ചെയർമാൻമാരായ അഡ്വ. ജോസ് ടോം പുലിക്കുന്നേൽ, അഡ്വ. അലക്സ് കോഴിമല, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി, യുവജന ക്ഷേമകാര്യ ബോർഡ് മെമ്പർ അഡ്വ. റോണി മാത്യു, എന്നിവരെ കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷനിൽ ആദരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് സംഘാടകസമിതി ചെയർമാൻ അഡ്വ.സണ്ണി ജോർജ് ചാത്തുകുളം കൺവീനർ അഡ്വ.ബോബി ജോൺ എന്നിവർ അറിയിച്ചു
The post കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ മാർച്ച് 11ന് കോട്ടയത്ത്; ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]