തന്റെ ആദ്യം സംവിധാന-നിർമാണ സംരംഭമായ ഒരു മാടപ്രാവിൻ്റെ കഥ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് ആലപ്പി അഷ്റഫ്. പ്രേം നസീർ നായകനായ ആ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചിരുന്നു എന്നാണ് അഷ്റഫ് പറയുന്നത്. എന്നാൽ, മോഹൻലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കിയതായും മമ്മൂട്ടിയുടെ ശബ്ദമല്ല ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നടൻ നസീറായിരുന്നു ചിത്രത്തിലെ നായകൻ. അന്നത്തെ അദ്ദേഹത്തിന്റെ ഉയര്‍ന്ന പ്രതിഫലം 75000 രൂപയാണ്. അത് അദ്ദേഹം ഒരു ലക്ഷമായി ഉയര്‍ത്തിയ സമയമാണ് ഈ സിനിമ നടക്കുന്നത്. അന്ന് ഒരു ലക്ഷം എന്ന് പറഞ്ഞാല്‍ ഇന്നത്തെ അഞ്ച് കോടിക്ക് തുല്ല്യമാണ്. ഒരു ലക്ഷം സംഘടിപ്പിച്ച് നസീറിനെ കാണാന്‍ പോയി. അദ്ദേഹം ഡേറ്റ് തന്നു. നായികയായി സീമയേയും തീരുമാനിച്ചു. സീമയ്ക്ക് അന്ന് 35000 രൂപയാണ് പ്രതിഫലം. പിന്നീടാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കാണുന്നത്.
മമ്മൂട്ടിക്ക് അന്ന് നല്കിയ പ്രതിഫലത്തിന്റെ കാര്യവും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നുണ്ട്. 25,000 രൂപയായിരുന്നു അന്നത്തെ മമ്മൂട്ടിയുടെ പ്രതിഫലം. അതിനുശേഷം പോയി കണ്ടത് മോഹന്‍ലാലിനെയാണ്. അക്കാലങ്ങളില്‍ വളരെ തിരക്കുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അന്ന് വില്ലനാണ്. ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് മോഹലാല്‍ പറഞ്ഞു.
സിനിമയില്‍ പ്രേം നസീറും സീമയും ഭാര്യാഭര്ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ വേര്‍പിരിയുകയാണ്. അവിടെ, സീമയെ നിരന്തരം ശല്യപ്പെടുത്തുന്ന കഥാപാമ്രായിരുന്നു മോഹന്‍ലാലിന്റേത്. ഇക്കാര്യം നസീർ അറിഞ്ഞ് മോഹൻലാലുമായുള്ള ഏറ്റുമുട്ടലിൽ അവസാനിക്കുന്നതായിരുന്നു കഥ.
മോഹൻലാൽ രണ്ട് ദിവസം ചിത്രീകരണത്തിന് വന്നു. മോഹൻലാലിന്റെയും നസീറിന്റെയും സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചു. ഇരുവർക്കും അന്ന് ഡ്യൂപ്പുണ്ട്. എന്നാൽ, മോഹൻലാലിന്റെ ഡ്യൂപ്പിനുള്ള വസ്ത്രം അന്നത്തെ കോസ്റ്റ്യൂമർ തയ്യാറാക്കിയില്ലായിരുന്നു. ഇതോടെ, മോഹൻലാലിന്റെ അതേ വസ്ത്രം ഉപയോഗിച്ചാണ് ഡ്യൂപ്പ് ഫൈറ്റ് ചെയ്തത്. എന്നാൽ മറ്റ് സീനുകള്‍ തീർക്കാൻ മോഹന്‍ലാലിന് സമയമില്ലായിരുന്നു. അവസാനം നസീറിന്റെ ഡേറ്റ് കഴിയാറായതോടെ കാര്യം നടക്കില്ലെന്ന് മനസ്സിലായി. ഇതോടെ, ആ കഥാപാത്രത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് ലാലിനോട് സംസാരിച്ചു. അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നുവെന്നും അഷ്റഫ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]