
ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഓസ്കാര്‍ അവാര്‍ഡുകള്‍ മാര്‍ച്ച് 13ന് പ്രഖ്യാപിക്കുകയാണ്. ഇത്തവണ എല്ലാ ഇന്ത്യക്കാരും എസ്.എസ്. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കാര്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സില്‍ ‘നാട്ട് നാട്ട്’ എന്ന ഗാനത്തിന് അവാര്‍ഡ് ലഭിക്കുകയും ചിത്രത്തിന് ഒരുപാട് പ്രശംസയും ലഭിക്കുകയും ചെയ്തു. പക്ഷെ ഓസ്കാര്‍ അവാര്‍ഡിന് മത്സരിക്കാന്‍ ലോകത്തിലെ തന്നെ പല രാജ്യങ്ങളില്‍ നിന്നും ഒരുപാട് നോമിനേഷനുകള്‍ ഉണ്ട്. ഒട്ടുമിക്ക ആളുകളും ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രവചിച്ച് തുടങ്ങി. വെറൈറ്റി മാഗസിന്റെ ഓസ്കാര്‍ അവാര്‍ഡ് പ്രവചനം എങ്ങനെ ആണെന്ന് കാണാം.
മികച്ച ചിത്രം
ഡിജിഎ, പിജിഎ, എസ്എജി, ഡബ്ല്യുജിഎ എന്നീ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ‘എവരിതിംഗ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്’. ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് ‘എവരിതിംഗ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്’ നേടുമെന്ന് നിസംശയം പറയാമെന്ന് വെറൈറ്റി പറയുന്നു. തൊട്ട് പിന്നാലെ ടോം ക്രൂയിസ് നായകനായ ‘ടോപ് ഗണ്‍ മാവെറിക്ക്’ എന്ന ചിത്രവും ഉണ്ട്. അതിനും സാധ്യതകള്‍ ഉണ്ട്.
മികച്ച സംവിധായകന്
‘എവരിതിംഗ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകരായ ഡാനിയല്‍ ക്വാനും ഡാനിയല്‍ ഷീനെര്‍ട്ടും ആയിരിക്കും അവാര്‍ഡ് കരസ്ഥമാക്കാന്‍ പോകുന്നത് എന്നാണ് വെറൈറ്റി പ്രവചിക്കുന്നത്. ‘ദി ഫാബള്സ്മാന്’ എന്ന ചിത്രം ഒരുക്കിയ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ മറികടന്നാണ് യുവ സംവിധായകര്‍ ഡിജിഎ അവാര്‍ഡ് നേടിയത്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരില്‍ ആദ്യം ഡിജിഎ അവാര്‍ഡ് നേടിയത് ഇവരാണ്.
മികച്ച നടന്
ബാഫ്റ്റയും ഗോള്‍ഡന്‍ ഗ്ലോബും നേടിയ ഓസ്റ്റിന്‍ ബട്ട്ലറിന് മികച്ച നടനുള്ള ഓസ്കാര്‍ ലഭിക്കുമെന്നാണ് പ്രവചനം. ‘എല്‍വിസ്’ എന്ന ചിത്രത്തിന് ആയിരിക്കും നടന് അവാര്‍ഡ് ലഭിക്കുക. പ്രശസ്ത ഗായകനായ എല്‍വിസ് പ്രെസ്ലിയുടെ ജീവചരിത്ര സിനിമയാണ് ‘എല്‍വിസ്’. ഒപ്പം ബ്രണ്ടന്‍ ഫ്രോസര്‍ എന്ന അതുല്യ നടനും നോമിനേഷനില്‍ ഉണ്ട്. ‘ദി വെയില്’ എന്ന ചിത്രത്തിന് ആണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.
മികച്ച നടി
‘എവരിതിംഗ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്’ എന്ന ചിത്രത്തിന് എസ്എജി അവാര്‍ഡ് നേടിയ മിഷേല്‍ യോഹ് ആണ് വെറൈറ്റിയുടെ പ്രവചന ലിസ്റ്റില്‍. എസ് എ ജി അവാര്‍ഡ് നേടിയ ഏഷ്യയിലെ ആദ്യ വനിതയാണ് മിഷേല്‍. ഇത്തവണ ഓസ്കാര്‍ അവാര്‍ഡ് നേടുമോ എന്ന് കണ്ടറിയാം.
മികച്ച തിരക്കഥ
വെറൈറ്റിയുടെ പ്രവചനം അനുസരിച്ച് അതും ‘എവരിതിംഗ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്’ എന്ന ചിത്രത്തിന് ലഭിക്കുമെന്നാണ് പറയുന്നത്. സംവിധായകരായ ഡാനിയല്‍ ക്വാനും ഡാനിയല്‍ ഷീനെര്‍ട്ടും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മികച്ച അനിമേഷന്‍ ചിത്രം
ഓസ്കാര്‍ അവാര്‍ഡുകള്‍ മുന്‍പ് തന്നെ ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ‘പിനോക്കിയോ’. പ്രവചനം ശരിയാണെങ്കില്‍ മികച്ച ചിത്രം, സംവിധായകന്, ആനിമേഷന്‍ എന്നിവയ്ക്കുള്ള ഓസ്കാറുകള്‍ നേടുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ഗില്ലെര്‍മോ ഡെല്‍ ടോറോ. 2017ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ‘ദി ഷേപ്പ് ഓഫ് വാട്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് ഗില്ലെര്‍മോ ഡെല്‍ ടോറോ.
മികച്ച ഛായാഗ്രഹണം
ബിഎഎഫ്ടിഎ അവാര്‍ഡ് നേടിയ ജെയിംസ് ഫ്രണ്ട് ആയിരിക്കും മികച്ച ഛായാഗ്രാഹകന്‍ എന്ന അവാര്‍ഡ് എന്നാണ് വെറൈറ്റിയുടെ കണ്ടത്തെല്‍. നെറ്റ്ഫ്ലിക്സിന്റെ ‘ഓള് കൊയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രന്റ്’ എന്ന ചിത്രത്തിലെ ഓരോ ഗംഭീര ഷോട്ടുകളും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഒരു യുദ്ധ സിനിമയായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തൊട്ട് പുറകെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന് റോഗര്‍ ഡിക്കിന്‍സ് ഉണ്ട്. ‘ എംപയര്‍ ഓഫ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
മികച്ച ഗാനം ഇന്ത്യന്‍ സിനിമ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് വിഭാഗം. വെറൈറ്റിയുടെ പ്രവചനം ‘ആര്‍ആര്‍ആറി’ലെ ‘നാട്ട് നാട്ട്’ എന്ന ഗാനം തന്നെയാണ്. എംഎം കീരവാണിയാണ് സംഗീത സംവിധായകന്. തൊട്ട് പുറകെ ‘ബ്ലാക്ക് പാന്തര്‍: വാകണ്ട ഫോറെവര്‍’ എന്ന ചിത്രത്തിലെ പ്രശസ്ത ഗായിക റിഹാനയുടെ ‘ലിഫ്റ്റ് മി അപ്പ്’ എന്ന ഗാനവും നോമിനേഷന് ലിസ്റ്റില്‍ ഉണ്ട്. ഇതെല്ലാമാണ് വെറൈറ്റിയുടെ 2023 ഓസ്കാര്‍ അവാര്‍ഡ് പ്രവചനങ്ങള്‍. ജൂറികളുടെ ഓസ്കാര്‍ അവാര്‍ഡിനുള്ള വോട്ടിംഗ് ഇന്നലെയോടെ പൂര്‍ത്തിയായി. ഇനി മാര്‍ച്ച് 13ന് അറിയാം പ്രവചനങ്ങള്‍ എല്ലാം ശരിയായിരുന്നോ എന്ന്. ഇത്തവണ മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് ഇന്ത്യയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
The post 95-ാമത് ഓസ്കാര്‍ അവാര്‍ഡ് പ്രവചനങ്ങള്‍ ഇങ്ങനെ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]