ശരീരത്തില്‍ അമിതമായി യൂറിക് ആസിഡ് അടിയുമ്പോള്‍ അത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മഞ്ഞളിലെ കുർക്കുമിൻ ഉയർന്ന യൂറിക് ആസിഡിന്റെ അളവുമായി ബന്ധപ്പെട്ട വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കാം.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഉയർന്ന യൂറിക് ആസിഡിന്റെ അളവുമായി ബന്ധപ്പെട്ട വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക.
ഇഞ്ചിയിലെ ജിഞ്ചറോളിനും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ ഗുണം ചെയ്യും.
ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ചെറി ജ്യൂസായോ പഴമായോ കഴിക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]