മസ്കറ്റ്: ഒമാനിൽ ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു-ജോയിനിംഗ് സ്റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ് എസ് എ) നിര്‍ദേശിച്ചു.
അടുത്ത വര്‍ഷം ജനുവരി മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഈ മേഖലകളിലായി 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാന്‍ എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച മറ്റു സ്വദേശിവത്കരണ തോത് ഓഡിറ്റിംഗ് സ്ഥാപനങ്ങളുടെ മറ്റു വകുപ്പുകളിലും ഉണ്ടായിരിക്കണം. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.
Read Also – വിദേശിയുടെ കൈവശം കോടിക്കണക്കിന് രൂപ വിലയുള്ള 85 കിലോ മയക്കുമരുന്ന്; വിൽപ്പന ലക്ഷ്യമിട്ടു, കുവൈത്തിൽ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]