.news-body p a {width: auto;float: none;}
തൃശൂർ: സാങ്കേതിക തടസങ്ങൾ പരിഹരിച്ചാൽ കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ പദ്ധതികളുടെ വിലയിരുത്തലിനുശേഷം അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
കെ റെയിലുമായി ബന്ധപ്പെട്ട് അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിക്ക് അനുകൂലമായി അദ്ദേഹം സംസാരിച്ചത്.
‘ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നത്തിനുള്ള പരിഹാരമാണ്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണം’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബംഗളൂരു മുതൽ ഷൊർണൂർവരെ നാലുവരി പാതയും ഷൊർണൂർ മുതൽ എറണാകുളംവരെ മൂന്ന് വരി പാതയും സ്ഥാപിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എറണാകുളം മുതൽ കോട്ടയംവഴി തിരുവനന്തപുരത്തേയ്ക്ക് മൂന്ന് ലൈനുകൾ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. കേരള സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാർ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.