.news-body p a {width: auto;float: none;}
ടെൽ അവീവ്: ഹമാസ് ഉന്നത നേതാവ് ഇസ് അൽ -ദിൻ കസബിനെ ഇസ്രയേൽ വധിച്ചു. ഗാസയിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ശേഷിക്കുന്ന അവസാന അംഗങ്ങളിൽ ഒരാളാണ് കസബ്. പൊളിറ്റിക്കൽ ബ്യൂറോയിൽ നാഷണൽ റിലേഷൻസ് തലവനായിരുന്ന കസബാണ് ഗാസയിൽ നിന്ന് മറ്റ് രാജ്യങ്ങളുമായും സംഘടനകളുമായുള്ള ഹമാസിന്റെ ബന്ധങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ദൗത്യത്തിലാണ് ഇയാളെ വധിച്ചത്. ആക്രമണത്തിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. കസബിന്റെ സഹായി അയ്മൻ അയേഷിനെയും വധിച്ചു. ഇതോടെ ഹമാസ് കടുത്ത സമ്മർദ്ദത്തിലായി. ഗാസയിലെ ഉന്നത നേതാക്കളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഹമാസ് മേധാവി യഹ്യാ സിൻവാർ കഴിഞ്ഞ മാസം കൊല്ലപ്പെട്ടിരുന്നു. പുതിയ മേധാവിയെ തിരഞ്ഞെടുത്തിട്ടില്ല. നിലവിൽ ഹമാസിന്റെ നിയന്ത്രണ ചുമതലയുള്ള ഖലീദ് മഷാൽ അടക്കമുള്ള നേതാക്കൾ ഖത്തറിലാണ്. ഇതോടെ ഇസ്രയേലുമായി വെടിനിറുത്തൽ കരാറിൽ ഏർപ്പെടാനും ബന്ദികളെ മോചിപ്പിക്കാനും ഹമാസ് തയ്യാറായേക്കുമെന്നാണ് സൂചന.
# ശമനമില്ലാതെ ആക്രമണം
1. ടെൽ അവീവിൽ ഇസ്രയേലി സൈനിക ഇന്റലിജൻസ് കേന്ദ്രത്തിന് നേരെ ഹിസ്ബുള്ള വ്യോമാക്രമണം. ആളപായമില്ല
2. മദ്ധ്യ ഇസ്രയേലിൽ ഹിസ്ബുള്ള ആക്രമണത്തിൽ 11 പേർക്ക് പരിക്ക്
3. വടക്കു കിഴക്കൻ ലെബനനിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു
4. വെള്ളിയാഴ്ച 52 പേർ ലെബനനിൽ കൊല്ലപ്പെട്ടു
5. ഹിസ്ബുള്ളയുടെ നേവൽ കമാൻഡറെ ഇസ്രയേൽ സൈന്യം പിടികൂടി
6. യു.എസ് മുന്നോട്ടുവച്ച ഇസ്രയേൽ – ഹിസ്ബുള്ള വെടിനിറുത്തൽ നിർദ്ദേശം വിഫലമായേക്കും
7. മിഡിൽ ഈസ്റ്റിലേക്ക് യു.എസ് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചു
8 ഗാസയിൽ 24 മണിക്കൂറിനിടെ 55 പേർ കൊല്ലപ്പെട്ടു. ആകെ മരണം 43,310 കടന്നു
മുന്നറിയിപ്പുമായി ഖമനേയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇറാന്റെ ശത്രുക്കളായ ഇസ്രയേലിന്റെയും യു.എസിന്റെയും പല്ല് തകർക്കുന്ന തരത്തിലെ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇവർ ഇറാനും സഖ്യ കക്ഷികൾക്കുമെതിരെ (ഹമാസ്, ഹിസ്ബുള്ള, ഹൂതി) നടത്തുന്ന പ്രകോപനങ്ങൾക്ക് മറുപടി നൽകുമെന്നും പറഞ്ഞു. ഒക്ടോബർ 26ന് ടെഹ്റാനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിന് ഇറാൻ ഏതുനിമിഷവും തിരിച്ചടി നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഖമനേയിയുടെ പ്രതികരണം.