.news-body p a {width: auto;float: none;}
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശിക നവംബർ ഏഴിനകം നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി അദാനി പവർ. 850 ദശലക്ഷം ഡോളർ (ഏകദേശം 7200 കോടി രൂപ) അടയ്ക്കാത്തതിന്റെ പേരിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി വെട്ടിക്കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്ത്യശാസനം നൽകിയത്.
ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡിന് (പിഡിബി) കുടിശിക തീർക്കാനും സുരക്ഷിതത്വം ഉറപ്പാക്കാൻ 170 മില്യൺ ഡോളറിന്റെ (ഏകദേശം 1,500 കോടി രൂപ) ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകാനും ഒക്ടോബർ 31 വരെയായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ സമയപരിധി പാലിക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. ഡോളറിന്റെ ക്ഷാമമാണ് പണം നൽകാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണമായി ബംഗ്ലാദേശ് ചൂണ്ടിക്കാട്ടുന്നത്.ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതൽ കുടിശിക നൽകണമെന്ന് അദാനി ഇടക്കാല സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
ബംഗ്ലാദേശിലേക്കുളള ഏറ്റവും വലിയ വൈദ്യുതി വിതരണക്കാരൻ അദാനി പവറാണ്. വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാന്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തത്. പൈറ (1,244 മെഗാവാട്ട്), രാംപാൽ (1,234 മെഗാവാട്ട്), എസ്എസ് പവർ I (1,224 മെഗാവാട്ട്) എന്നിവരാണ് മറ്റുവിരണക്കാർ. എൻടിപിസി (നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) സംയുക്ത സംരംഭമായ ബംഗ്ലാദേശ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവർ കമ്പനിയുടെ ബാഗർഹാട്ടിലെ രാംപാൽ പ്ലാന്റും എസ്എസ് പവർ ഐയും കൽക്കരി ക്ഷാമം കാരണം ഇതിനകം തന്നെ ശേഷിയുടെ പകുതിയിൽ താഴെ വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുൻ കുടിശികയുടെ ഒരു ഭാഗം തങ്ങൾ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലായ് മുതൽ കമ്പനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്നും പിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു. അദാനി വൈദ്യുത വിരണം കുറയ്ക്കുന്നത് ബംഗ്ളാദേശിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കും.