ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ 2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി രൂപ. തൊട്ടുമുൻവർഷത്തേക്കാൾ 43% അധികമാണിത്. പ്രവർത്തന വരുമാനം 9.3% ഉയർന്ന് 3,034.8 കോടി രൂപയായി. കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച കണക്കുകൾ അടിസ്ഥാനമാക്കി ബിസിനസ് ഗവേഷണ സ്ഥാപനമായ ടോഫ്ലർ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യങ്ങളിൽ നിന്ന് മാത്രം മെറ്റ 22,730.7 കോടി രൂപ നേടി. 2022-23ലെ 18,308 കോടി രൂപയിൽ നിന്നാണ് വളർച്ച.
Also Read
ലഡാക്കിന്റെ സ്വാദൂറും ‘കാർകിട്ചൂ’ ആദ്യമായി സൗദിയിൽ; ദീപാവലിക്ക് ലുലുവിന്റെ മധുരക്കൂട്ട്
സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് നേടിയ വരുമാനം 5,921.1 കോടി രൂപ. 2022-23ലെ 4,700 കോടി രൂപയേക്കാൾ 26% കൂടുതൽ. ലാഭം 1,342.5 കോടി രൂപയിൽ നിന്ന് 1,424.9 കോടി രൂപയിലെത്തി. വളർച്ച 6%. ഡിജിറ്റൽ പരസ്യങ്ങളിലുണ്ടായ വളർച്ച മികച്ച വരുമാനം കഴിഞ്ഞവർഷം നേടാൻ ഗൂഗിളിന് സഹായകമായി.
ഇന്ത്യയിൽ ഐടി ബിസിനസ് സേവനങ്ങൾ ഗൂഗിൾ നിർത്തിയിരുന്നു. ഇവയിൽ നിന്നുള്ള വരുമാനമായ 1,197 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കിൽ ചേർത്തിട്ടില്ല. അവ കൂടി ഉൾപ്പെടുത്തിയാൽ ആകെ വരുമാനം 7,097 കോടി രൂപയാകും. ഇതാകട്ടെ തൊട്ടുമുൻവർഷത്തെ 9,470 കോടി രൂപയെ അപേക്ഷിച്ച് 25% കുറവുമാണ്. 31,221 കോടി രൂപയാണ് ഗൂഗിളിന്റെ മൊത്ത പരസ്യവരുമാനം. 2022-23ലെ 28,040 കോടി രൂപയേക്കാൾ 11.3% അധികം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]