
സ്വന്തം ലേഖിക
കോട്ടയം: വനിതാദിനത്തോടനുബന്ധിച്ച് കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയത്ത് മാൾ ഓഫ് ജോയ് വെച്ച് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും കേശദാന ( Hair Donation camp) ക്യാമ്പും നടത്തി.
കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ യോഗം കോട്ടയം ഡി എഫ് ഒ റെജി വി കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
പാലാ അൽഫോൻസാ കോളേജ്, ബിസിഎം കോളേജ് കോട്ടയം എന്നിവടങ്ങളിലെ വനിതാ എൻസിസി കേഡറ്റ്സ് രക്ത ദാനവും കേശദാനവും നടത്തി.
കോട്ടയം എ എസ് ടി ഒ റെജിമോൻ, സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ സ്മികേഷ് ഓലിക്കൻ, സെബാസ്റ്റ്യൻ ( അമല ഹോസ്പിറ്റൽ, തൃശുർ) വനിതാ സാമൂഹിക പ്രവർത്തകരായ സുമ ( Human Rights) , ഡോ. നിഷ (Social worker & Civil Defence Cadet) എന്നിവർ ആശംസകൾ അറിയിച്ചു.
കാഞ്ഞിരപ്പള്ളി സിവിൽ ഡിഫൻസ് വനിതാ കേഡറ്റ് പുഷ്പകുമാരി, കോട്ടയം സിവിൽ ഡിഫൻസ് രക്തദാന ടീം കോർഡിനേറ്റർ എലിസബത്ത്, നിഷ എന്നിവർ ഡോണേഷൻ പരുപാടികൾ നയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]