
ദുബൈ: ബിക്കിനി ധരിക്കാന്‍ ഭാര്യയ്ക്ക് സ്വകാര്യത വേണമെന്നത് കൊണ്ട് സ്വന്തമായി ഒരു ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയ ദുബൈയില്‍ താമസിക്കുന്ന ശതകോടീശ്വരനായ ജമാല്‍ അല്‍ നാദക് വാര്‍ത്തകളില്‍ നിറഞ്ഞത് അടുത്തിടെയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയായ സൂദി അല്‍ നാദക് തന്റെ ആഢംബര ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
ബ്രീട്ടീഷ് വംശജയാണ് സൂദി. ഒരു ‘ഫുള്‍ ടൈം ഹൗസ് വൈഫ്’ എന്നാണ് സൂദി സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും കൂടിയാണ് അവര്‍. സൂദി പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ കോടീശ്വരനായ ഭര്‍ത്താവ് തനിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളെ കുറിച്ചാണ് സൂദി വീഡിയോയില്‍ പറയുന്നത്.
Read Also – ആശ്വാസമായി യുഎഇയുടെ പുതിയ ഇളവ്; പൊതുമാപ്പ് കാലാവധി നീട്ടി
ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ, ബില്ലുകള്‍ എല്ലാം ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്, താന്‍ ജോലി ചെയ്യേണ്ട, ഇതുവരെ പാചകം ചെയ്തിട്ടില്ല എപ്പോഴും പുറത്ത് പോയാണ് ഭക്ഷണം കഴിക്കുന്നത്, എല്ലാ ദിവസവും തന്റെ മേക്കപ്പ് ചെയ്യുന്നതും ഹെയര്‍ സെറ്റ് ചെയ്യുന്നതും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ്, ആണ്‍സുഹൃത്തുക്കള്‍ പാടില്ല എന്നിവയാണ് ഭര്‍ത്താവ് തനിക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ എന്നാണ് വീഡിയോയില്‍ സൂദി പറയുന്നത്. ‘നിങ്ങള്‍ക്കെന്നെ സൂദിറെല്ല എന്ന് വിളിക്കാം, കാരണം ഞാന്‍ അദ്ദേഹത്തിന്റെ റാണിയാണ്’ എന്ന ക്യാപ്ഷനോടെയാണ് സൂദി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ദുബൈയിലെ പഠനകാലത്ത് പരിചയപ്പെട്ട ഇവർ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]