
ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ബോളിവുഡ് നടിയാണ് സുസ്മിത സെൻ. 2023ലാണ് ഹൃദയാഘാതത്തിൽ നിന്ന് സുസ്മിത അതിജീവിച്ചത്. ഫിറ്റ് ആയി ഇരിക്കുക എന്നാൽ നിങ്ങൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് അർഥമില്ലെന്ന് സുസ്മിത സെൻ വ്യക്തമാക്കിയിരുന്നു.
ശരീരത്തിന് എന്താണ് വേണ്ടതെന്നതിനെ കുറിച്ചും അതു നൽകുന്ന സൂചനകളെ കുറിച്ചും അവബോധമുണ്ടായിരിക്കണം. താൻ എന്നും ജീവിതം ആഘോഷിക്കുന്നയാളാണ്. അതിലൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ ശരീരത്തേക്കുറിച്ചും അതിന് എന്തെല്ലാം വേണം എന്നതിനേക്കുറിച്ചും കൂടുതൽ ബോധവതിയായിട്ടുണ്ടെന്നും താരം പറഞ്ഞു.
2021-ൽ വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുസ്മിതയുടെ ഫിറ്റ്നസ് ട്രെയിനർ നൂപുർ ശിഖരെ സുസ്മിത സെന്നിന്റെ വർക്കൗട്ട് രീതികളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. തന്റെ ഹോം ജിമ്മിൽ ആഴ്ചയിൽ നാല് സെഷനുകളിലായി രണ്ട് മണിക്കൂർ വീതം സുസ്മിത വ്യായാമം ചെയ്യാറുണ്ടെന്ന് അവർ പറഞ്ഞിരുന്നു. ബോഡി വെയ്റ്റ് പരിശീലനത്തിനാണ് സുസ്മിത കൂടുതൽ സമയം ചെലവിടുന്നതെന്നും നൂപുർ പറഞ്ഞു.
പുതിയ വർക്കൗട്ട് വീഡിയോകൾ നടി സുസ്മിത സെൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ ഭക്ഷണത്തിലും സുസ്മിത സെൻ ഏറെ പ്രധാന്യം നൽകിയിരുന്നു. പച്ചക്കറികളും ഗ്രിൽഡ് മത്സ്യവും ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഭക്ഷണങ്ങളാണ്. ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നുവെന്ന് നൂപുർ പറഞ്ഞു.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]