
കൊച്ചി: സീരിയൽ പ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും.
ഇരുവരുടേയും മകൾ ധ്വനിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മകളെ ഗർഭിണിയായിരുന്ന സമയത്ത് മൃദുല കുറച്ച് കാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.
ഇപ്പോഴിതാ വലിയൊരു സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മകൾ ധ്വനിയെ ആദ്യമായി വിദ്യാലയത്തിലേക്ക് അയച്ചതിന്റെ വീഡിയോയാണ് യുവ പങ്കുവെച്ചിരിക്കുന്നത്.
ആദ്യാക്ഷരം കുറച്ച് വിദ്യാലയത്തിന്റെ പടി ചവിട്ടി ഇന്ന് അവൾ അറിവിന്റെയും അക്ഷരങ്ങളുടെയും പുതുലോകത്തേക്ക് പ്രവേശിക്കുകയാണ്. പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും വെളിച്ചം അവളെ അറിവിന്റെ കൊടുമുടികൾ കീഴടക്കാൻ പ്രചോദനം ആകട്ടെയെന്ന് ആശംസിക്കുന്നു.
എന്നാണ് യുവ കുറിച്ചത്. ധ്വനിമോൾ വളരെ സന്തോഷത്തിലാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
കൂടെ മൃദുലയുടെ സഹോദരി പാർവതിയുടെ മകൾ യാമിയുമുണ്ട്. പൂജവെയിപ്പ് ദിനത്തിൽ മകളെ ആദ്യമായി എഴുതിച്ചതിന്റെ വിശേഷം താരങ്ങൾ ആരാധകരെ അറിയിച്ചിരുന്നു.
പിന്നാലെയായിരുന്നു ഏവരും കാത്തിരുന്ന കുഞ്ഞിന്റെ വിദ്യാലയ പ്രവേശനം. യുട്യൂബ് ചാനലിൽ ആക്ടീവല്ലാത്തതിന് പിന്നിലെ കാരണം ഞങ്ങൾ രണ്ടുപേരും പുതിയ പ്രോജക്ടുമായി ബിസിയാണ്.
മൃദുലയുടെ ഷൂട്ട് തിരുവനന്തപുരത്തും എന്റേത് ആലുവയുമാണ്. ഞങ്ങളുടെ ഷെഡ്യൂളും വ്യത്യസ്തമാണ്.
അതുകൊണ്ട് തന്നെ ഒരുമിച്ചൊരു ഫ്രീ ടൈം കിട്ടാറില്ല. മൂന്ന്, നാല് മാസമായി ഇതാണ് സിറ്റുവേഷൻ.
ഫ്രീ ടൈം കണ്ടെത്തി യുട്യൂബ് വീഡിയോകൾ ചെയ്യണമെന്ന് വിചാരിക്കുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. View this post on Instagram A post shared by Yuva Krishna (@yuvakrishna_official) ഇപ്പോൾ മൃദുലയും യുവയും സീരിയൽ അഭിനയവുമായി സജീവമാണ്.
യുവകൃഷ്ണ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലൂടെ ജനപ്രിയയായ രക്ഷ രാജാണ് നായിക.
മൃദുല ഏഷ്യാനെറ്റിലെ തന്നെ ഇഷ്ടം മാത്രം എന്ന സീരിയലിൽ ഇഷിത ആയാണ് എത്തുന്നത്. റെയ്ജൻ ആണ് നായകൻ.
ദീപികയും രണ്‍വീറും മകളുടെ പേരും ചിത്രവും പുറത്തുവിട്ടു; ആ പേരിടാന്‍ കാരണം ഇതാണ് ! ‘ജയ് ശ്രീറാം’ എന്ന് പറയാമോ, പോപ്പ് ഗായിക സെലീന ഗോമസിനോട് ഇന്ത്യന്‍ യുവാവ്, സംഭവിച്ചത് – വൈറല്‍ വീഡിയോ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]