ന്യൂഡൽഹി∙ ഒക്ടോബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപ. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ വരുമാനമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വർധന രേഖപ്പെടുത്തി.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)–33,821 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–41,864 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–99,111 കോടി, സെസ്–12,550 കോടി എന്നിങ്ങനെയാണ് ഒക്ടോബറിലെ വരുമാനം. ജിഎസ്ടി നിലവിൽ വന്ന ശേഷം രാജ്യമാകെയുള്ള ഏറ്റവുമുയർന്ന വരുമാനം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു, 2.1 ലക്ഷം കോടി രൂപ.
കേരളത്തിൽ 20% വർധന
കേരളത്തിലെ ജിഎസ്ടി വരുമാനം 2023 ഒക്ടോബറിൽ 2,418 കോടി രൂപയായിരുന്നത് ഇത്തവണ 2,896 കോടിയായി ഉയർന്നു.വളർച്ച 20%.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]