
.news-body p a {width: auto;float: none;}
ദീപശിഖാ വാഹനജാഥയും പ്രയാണമാരംഭിച്ചു
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥന സ്കൂൾ കായികമേള ‘ കൊച്ചി 24 ‘ ലെ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ് ട്രോഫി വഹിച്ചുകൊണ്ടുള്ള വാഹനജാഥ തിരുവനന്തപുരത്ത് നിന്നും, ദീപശിഖാ വാഹനജാഥ കാസർഗോഡ് നിന്നും പ്രയാണമാരംഭിച്ചു. എവർറോളിംഗ് ട്രോഫി വഹിച്ചുകൊണ്ടുള്ള വാഹനജാഥ തിരുവനന്തപുരത്ത് മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ദീപശിഖാ വാഹനജാഥ കാസർഗോഡ് നിന്നും പ്രയാണമാരംഭിച്ചു.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഫ്ലാഗ് ഓഫ്ചെയ്തു. രണ്ട് ഘോഷയാത്രകളും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി നവംബർ നാലിന് സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരും. വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും സ്വീകരണങ്ങൾ നൽകുന്നതിന് സൗകര്യമുണ്ട്. ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണ പരിപാടികൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ക്രമീകരിക്കും.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ, ഗൾഫിലെ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ കാൽലക്ഷത്തോളം കായിക പ്രതിഭകളാണ് നവംബർ നാല് മുതൽ 11 വരെ നടക്കുന്ന കായികമേളയിൽ മാറ്റുരയ്ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]