
ഇൻഡോർ പ്ലാന്റുകൾക്ക് വലിയ ഡിമാൻഡാണിന്ന്. അതിൽ തന്നെ പലരും ചില്ലുകുപ്പികളിൽ വെള്ളത്തിൽ ചെടികൾ വളർത്തുന്നവരുണ്ട്. അതിലെന്തൊക്കെ ശ്രദ്ധിക്കണം.
ഇൻഡോർ പ്ലാന്റുകൾക്ക് വലിയ ഡിമാൻഡാണിന്ന്. അതിൽ തന്നെ പലരും ചില്ലുകുപ്പികളിൽ വെള്ളത്തിൽ ചെടികൾ വളർത്തുന്നവരുണ്ട്.
അത്യാവശ്യം ഉറപ്പുള്ള ചില്ലുകുപ്പികൾ അല്ലെങ്കിൽ പാത്രങ്ങൾ തെരഞ്ഞെടുക്കാം. ക്ലോറിൻ അംശം കുറവുള്ള വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.
പാത്രം നന്നായി ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം നിറയ്ക്കാം. ഓരോ ചെടിക്കും അനുയോജ്യമായ രീതിയിലാവണം വെള്ളം നിറക്കേണ്ടത്.
ലക്കി ബാംബു, മണി പ്ലാന്റ്, പോത്തോ, പീസ് ലില്ലി തുടങ്ങിയ ചെടികളെല്ലാം വെള്ളത്തിലും വളരുന്നവയാണ്.
കൈതട്ടി പാത്രം പെട്ടെന്ന് വീണുടഞ്ഞുപോകും എന്ന പ്രശ്നം പലരും അഭിമുഖീകരിക്കാറുണ്ട്. ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ച് പാത്രങ്ങൾ എവിടെയെങ്കിലും ഉറപ്പിച്ച് വയ്ക്കാവുന്നതാണ്.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഈ പാത്രങ്ങൾ വയ്ക്കാൻ. എന്നാൽ, അതികഠിനമായ വെളിച്ചം തട്ടുന്നിടത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കാം.
ഇലകൾ മഞ്ഞയാവുകയും കൊഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ പ്ലാന്റുകൾ ആ വെള്ളത്തിൽ നിന്നും മാറ്റാൻ മടിക്കണ്ട.
വേരുകൾ പിടിക്കാൻ താമസമുണ്ടെങ്കിൽ പോട്ടിംഗ് മിശ്രിതം അല്പം നിറയ്ക്കാം. വേര് വന്നശേഷം മാറ്റിക്കൊടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]