
സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ തളയ്ക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂട് നിര്‍മ്മാണം നാളെ തുടങ്ങും.
കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി കൂട് നിര്‍മ്മാണത്തിനാവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. മുറിച്ച തടികള്‍ കോടനാടേക്ക് കൊണ്ടുപോയി തുടങ്ങി.ബാക്കിയുള്ള മരങ്ങള്‍ കൂടി ഇന്ന് എത്തിക്കും.
കോടനാട് നിലവിലുള്ള കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് പണിയാന്‍ തീരുമാനിച്ചത്. കൂട് നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി.
ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും.
പണി പൂര്‍ത്തിയാകുന്നതോടെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യ സംഘം ഇടുക്കിയിലെത്തും. പാലക്കാടു നിന്നും മൂന്ന് കുങ്കിയാനകളെയും എത്തിക്കും.
കുങ്കിയാനകള്‍ക്ക് ആദ്യ ദിവസ്സം വിശ്രമവും രണ്ടാം ദിവസം ആനകള്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷമായിരിക്കും അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് കടക്കുക.
പതിനാലാം തീയതിക്കു മുമ്പ് ഡോ. അരുണ്‍ സഖറിയ ഉള്‍പ്പെടെയുള്ളവര്‍ എത്തും.
301 ആദിവാസി കോളനി, സിമന്റുപാലം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും വച്ച് മയക്കു വെടി വയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. അരിക്കൊമ്പനെ സൗകര്യ പ്രദമായ സ്ഥലത്തേക്ക് എത്തിക്കാനുളള നടപടികളും വനംവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
The post അരിക്കൊമ്പനെ തളക്കാന്‍ കൂട് നിര്‍മ്മാണം നാളെ തുടങ്ങും; മരങ്ങള്‍ കോടനാട് എത്തിച്ചു; പിന്നാലെ ദൗത്യ സംഘവും കുങ്കിയാനകളും വരും appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]