
പേരാവൂർ (കണ്ണൂർ) ∙ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ഈ വർഷത്തെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം (ഒരു ലക്ഷം രൂപ) ട്രിപ്പിൾ ജംപ് താരവും ഒളിംപ്യനുമായ അബ്ദുല്ല അബൂബക്കറിന്. കോഴിക്കോട് നാദാപുരം സ്വദേശിയാണ്. പുരസ്കാരം പിന്നീട് സമ്മാനിക്കും. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
English Summary:
Jimmy George award to Abdullah Abubakar
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]