
ആമിര്‍ ഖാന് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ലാല്‍ സിങ് ഛദ്ദ’. ലോക ക്ലാസിക് ‘ഫോറസ്റ്റ് ഗംപിന്റെ’ റീമേക്കായ ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കാനായിരുന്നില്ല. നിരവധി വിമര്‍ശനങ്ങളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഫോറസ്റ്റ് ഗംപിലെ നായകനായ ടോം ഹാങ്ക്സ് ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഗംഭീരമെന്നും ആഘോഷിക്കപ്പെടേണ്ടതാണെന്നുമാണ് താരത്തിന്റെ അഭിപ്രായം.
ചിത്രം കണ്ടെന്നും ഗംഭീരമെന്നും ഹാങ്ക്സ് സൂമിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. സിനിമയില്‍ നിന്ന് സിനിമ എങ്ങനെ വളരുന്നുവെന്നതിന്റെ തെളിവാണിത്. നിങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു സിനിമ ഓരോ തവണയും ലോകമെമ്പാടുമുണ്ടാകും. വിവിധ സിനിമാ പ്രവര്‍ത്തകരും സംസ്കാരങ്ങളുമായിട്ടും സിനിമകള്‍ തമ്മിലുള്ള വ്യത്യാസവും സാമ്യതകളും നോക്കൂ. ഈ സിനിമകള്‍ ഒരേ കാര്യമാണ് പറയുന്നതെങ്കിലും പുതിയ കാഴ്ചപ്പാടോടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഇത് ആഘോഷിക്കപ്പെടേണ്ടതാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
അദ്വൈത് ചന്ദനാണ് ലാല്‍ സിങ് ഛദ്ദ സംവിധാനം ചെയ്തത്. ടോം ഹാങ്ക്സ് നായകനായ ഫോറസ്റ്റ് ഗംപ് ഒരിക്കല്‍ പോലും കാണാത്ത സിനിമാ പ്രേമികള്‍ വിരളമാണ്. അതുകൊണ്ടു തന്നെ ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് ലാല്‍ സിങ് ഛദ്ദ ഒരുക്കിയത്. ആമീര്‍ ഖാന് പുറമേ കരീന കപൂര്‍, നാഗ ചൈതന്യ, മോന സിംഗ് എന്നിവരാണ് ലാല്‍ സിംഗ് ഛദ്ദയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഗംഭീര വരുമാനം നേടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ലാല്‍ സിംഗ് ഛദ്ദ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യു.എസ്- വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഫോറസ്റ്റ് ഗംപ് ഇന്ത്യന്‍ സാഹചര്യത്തിലേക്ക് മാറ്റി എഴുതപ്പെട്ടപ്പോള്‍ ഒരുപാട് പോരായ്മകള്‍ സംഭവിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]