
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പിന്തുണച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ഗവണര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അര്‍നോള്‍ഡ് കമലയ്ക്ക് പിന്തുണ അറിയിച്ചത്.
‘ആരുടേയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. എന്റെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ ഞാന്‍ മടി കാണിക്കാറില്ല. പക്ഷേ ഞാന്‍ രാഷ്ട്രീയം വെറുക്കുന്നു. മിക്ക രാഷ്ട്രീയ നേതാക്കളേയും വിശ്വസിക്കുന്നുമില്ല. ഞാന്‍ ഒരു സെലിബ്രിറ്റി മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായതിനാല്‍ ആളുകള്‍ എന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്.’ അര്‍നോള്‍ഡ് പറയുന്നു.
ഗവര്‍ണറായി പ്രവര്‍ത്തിച്ച കാലം രാഷ്ട്രീയം അവഗണിക്കാനും നയങ്ങളെ സ്നേഹിക്കാനുമാണ് താന്‍ പഠിച്ചതെന്നും ശുദ്ധമായ അന്തരീക്ഷമുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റ് സന്തുലിതമാക്കാനും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുവെന്നും അര്‍നോള്‍ഡ് പറയുന്നു. റിപ്പബ്ലിക്കനാവുന്നതിന് മുമ്പ് താന്‍ എപ്പോഴും അമേരിക്കന്‍ പൗരനായിരിക്കുമെന്നും അതുകൊണ്ട് ഇത്തവണ വോട്ട് കമലാ ഹാരിസിനും ടിം വാള്സിനുമായിരിക്കുമെന്നും അര്‍നോള്‍ഡ് വ്യക്തമാക്കുന്നു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള ഭാഗങ്ങളും അര്‍നോള്‍ഡിന്റെ കുറിപ്പിലുണ്ട്. നിങ്ങളുടെ വോട്ടിനെ ബഹുമാനിക്കാത്ത , തന്നോട് വിയോജിക്കുന്ന അമേരിക്കന്‍ പൗരന്മാരെ ചൈനയേക്കാളും റഷ്യയേക്കാളും ഉത്തര കൊറിയയേക്കാളും വലിയ ശത്രുവായി കരുതുന്ന, ഒരു നയരൂപീകരണവും നടത്താന്‍ കഴിവില്ലാത്ത, നികുതി വെട്ടിപ്പിനായി പണക്കാരെ മാത്രം സഹായിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഒരിക്കലും അമേരിക്കയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അര്‍നോള്‍ഡ് വ്യക്തമാക്കുന്നു.
1984-ല്‍ പുറത്തിറങ്ങിയ ദി ടെര്‍മിനേറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍നോള്‍ഡ് പ്രശസ്തിയിലേക്ക് ഉയരുന്നത്. ചിത്രത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്ര കഥാപാത്രമായത് അര്‍നോള്‍ഡാണ്. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് ഫിസിക്കല്‍ ഫിറ്റ്നസ് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനായാണ് രാഷ്ട്രീയത്തിലെത്തുന്നത്. 2003-ല്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണറായി. 2006-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]