
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ക്ഷേത്രത്തിലെയും പള്ളിയിലെയും കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. വെമ്പായം മാണിക്കൽ ഗ്രാമപഞ്ചായത്ത് തലയിൽ വാർഡിൽ മൊട്ടക്കാവ് പള്ളിയിലും ക്ഷേത്രത്തിലുമാണ് സംഭവമുണ്ടായത്.
കഴിഞ്ഞദിവസം രാത്രിയാണ് മോഷണം ഉണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാണിക്കൽ ഗ്രാമപഞ്ചായത്തിൽ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. ഒരാഴ്ചയ്ക്ക് മുമ്പ് വേളാവൂർ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള മോഷണം നടന്നിരുന്നു.
പ്രദേശവുമായി ബന്ധപ്പെട്ടവരാകാം മോഷണം നടത്തിയതെന്നാണ് ജനങ്ങൾ പറയുന്നത്. അതേസമയം, അന്വേഷണം അട്ടിമറിക്കാനായി ഒരു വിഭാഗം കുർവാ സംഘം എന്ന രീതിയിൽ ഭീതി പരത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. കാലത്തിനനുസരിച്ച് സാങ്കേതിക വിദ്യകൾ മാറിയിട്ടും ഇപ്പോഴും മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ല എന്നത് വലിയ വീഴ്ച ആണെന്നാണ് ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലവിലെ സാഹചര്യത്തിൽ ഒന്ന് പുറത്തിറങ്ങി ഒരു സിനിമയ്ക്ക് പോകാനോ, അല്ലെങ്കിൽ എന്തെങ്കിലും ഒരു ഫംഗ്ഷന് പോയി വരാനോ പോലും പേടിയാണ് എന്നുള്ള ആശങ്ക കൂടി നാട്ടുകാർക്കുണ്ട്.
ഒരാഴ്ച മുന്നേ വേളാവൂരിൽ നടന്ന മോഷണത്തിന്റെ പ്രതികളെ കുറിച്ച് ഒരുതരത്തിലുള്ള സൂചനയും ഉണ്ടായിട്ടില്ല.