അവതരണ രംഗത്ത് തന്റേതായൊരു ശൈലിയുമായി മുന്നേറിയ ആളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയര്‍ മാറിമറിഞ്ഞത്.
മലയാളവും ഇംഗ്ലീഷും കലര്‍ന്ന സംസാര രീതി രഞ്ജിനിയെ ശ്രദ്ധേയയാക്കുകയായിരുന്നു. ഇതിന്റെ പേരിൽ വിമര്‍ശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്.
വലിയൊരു ആൾക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള രഞ്ജിനിയുടെ കഴിവ് പ്രശംസിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും സ്റ്റാർ സിംഗർ വേദിയിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് രഞ്ജിനി. “എന്റെ ജീവിതത്തിലെ കൂടുതല്‍ കാലവും ഞാനൊരു അവതാരകയായിരുന്നു.
ഒരു മൈക്രോഫോണുമായി ആങ്കറിംഗും പ്രസന്റേഷനും, ഹോസ്റ്റിംഗും, മോഡറേറ്റിങും ഒക്കെയായി നിങ്ങള്‍ക്ക് ഞാന്‍ സുപരിചിതയാണ്. 15ാം വയസിലായിരുന്നു ഞാന്‍ ഇത് തുടങ്ങിയത്.
2007ലാണ് ഇതൊരു ഫുള്‍ ടൈം ജോബ് ആക്കിയത്. അന്നത്തെ പോലെ തന്നെ എക്സൈറ്റഡാണ് ഞാന്‍ ഇപ്പോഴും.
ആ സ്റ്റേജില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ സ്റ്റേജും ചാനലുമാണ് എന്നെ നിങ്ങളറിയുന്ന രഞ്ജിനി ഹരിദാസ് ആക്കി മാറ്റിയത്”, എന്ന് രഞ്ജനി പറയുന്നു. View this post on Instagram A post shared by Ranjini Haridas (@ranjini_h) “ഞാന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് സ്റ്റാര്‍ സിംഗർ സമ്മാനിച്ചു.
ആരോടൊക്കെ നന്ദി പറയണമെന്ന് ചോദിച്ചാല്‍ രണ്ടുപേരെയാണ് ഞാന്‍ ഓര്‍ക്കുന്നത്. ബൈജു കൊട്ടാരക്കരയാണ് എന്നെ സാഹസികന്റെ ലോകം എന്ന ഷോയിലേക്ക് തിരഞ്ഞെടുത്തത്.
സ്റ്റാര്‍ സിംഗറിലേക്ക് എന്നെ ക്ഷണിച്ചത് ശ്രീകണ്ഠന് നായരാണ്. അതിന് ശേഷമുള്ള കാര്യം ചരിത്രമാണ്, ഞാന്‍ പറയേണ്ടതില്ലല്ലോ.
12 വര്‍ഷത്തിന് ശേഷം ആ ഷോയിലേക്ക് വീണ്ടുമെത്തിയപ്പോള്‍ വീട്ടിലേക്ക് തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആഗ്രഹിച്ച പോലെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രപഞ്ചത്തിന് പ്രത്യേകമായൊരു കഴിവുള്ളത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
സ്റ്റാര്‍ സിംഗറിലേക്ക് വീണ്ടും ക്ഷണിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറയുന്നു. നിങ്ങളോടൊപ്പം ജോലി ചെയ്യാനായത് വലിയ സന്തോഷം” എന്നാണ് താരം കുറിച്ചത്.
ഷോയുടെ ചിത്രങ്ങളും ഒപ്പം രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. വിവാഹമോചന ശേഷം ഡിപ്രഷൻ, മക്കളെ സേഫാക്കണം, പിന്നാലെ തീർത്ഥാടനം; ഒടുവിൽ ദിവ്യയും ക്രിസും ഒന്നിച്ചു ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]