
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാൻ. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കൾ ആയിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് ആംബുലൻസ് ഉപയോഗിച്ചതെന്നുമായിരുന്നു തൃശൂർ പൂരത്തിൽ ആംബുലൻസിൽ വന്നിറങ്ങിയ സംഭവത്തിൽ പ്രതികരണം.
എഡിഎമ്മിന്റെ മരണത്തിൽ, റിപ്പോർട്ടിന്മേൽൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ?. ഈ വിഷയങ്ങൾ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകത്ത് നൽകിയ എൻഒസി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കാരേറ്റിൽ വാടകയ്ക്കെടുത്ത ഗോഡൗൺ, വളഞ്ഞ് പരിശോധിച്ചപ്പോൾ 40 ചാക്ക്; 1480 കിലോ പുകയില ഉൽപ്പന്നങ്ങൾ പൊക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]