
.news-body p a {width: auto;float: none;}
പാലക്കാട്: കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിക്ക് ധിക്കാരമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ്ഗോപി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ്ഗോപി പറഞ്ഞതെന്നും ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. പാലക്കാട് കെ സി വേണുഗോപാലിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തിയെന്ന് വേണുഗോപാലും പറഞ്ഞു. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ് ഉളളതെന്നും വേണുഗോപാൽ പറഞ്ഞു. ‘സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിക്കുന്നത്. പത്ത് കൊല്ലമായി കേരളത്തിൽ സിപിഎം- ബിജെപി ഡീൽ ഉണ്ട്. കത്ത് വിവാദത്തിൽ പാലക്കാട് ഡിസിസിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. പാർട്ടിയിൽ ഇത്ര ഐക്യം ഇതിനു മുൻപ് ഉണ്ടായിട്ടില്ല’- വേണുഗോപാൽ പ്രതികരിച്ചു.
അതേസമയം,മാദ്ധ്യമപ്രവർത്തകരോട് തുടർച്ചയായി ധിക്കാരപരമായി പെരുമാറുന്ന സുരേഷ്ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയനും(കെയുഡബ്യൂജെ) പ്രതികരിച്ചു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ്ഗോപി ആവർത്തിച്ച് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നാണ് സംഘടന ആരോപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ദിവസം, തൃശൂർ പൂരനഗരിയിൽ ആംബുലൻസിൽ എത്തിയില്ല എന്ന പരാമർശത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ മൂവ് ഔട്ട് എന്ന് മാത്രമാണ് സുരേഷ്ഗോപി പറഞ്ഞത്. ചേലക്കരയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയതായിരുന്നു അദ്ദേഹം.