
ചെന്നൈ: ഫ്രഞ്ച് ഭാഷാ അധ്യാപകനായ പുതുച്ചേരി സ്വദേശിയും, 20 കാരിയായ വിദ്യാർത്ഥിയും തമ്മിലുള്ള വിവാഹം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭർത്താവ് നൽകിയ ഹേബിയസ് കോപ്പസ് ഹർജിക്കൊടുവിലാണ് കോടതിയുടെ അസാധാരണ നടപടി. വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് യുവതി നിലപാടെടുത്തതോടെയാണ് കോടതിയുടെ ഉത്തരവ് വന്നത്.
40 കാരനായ അധ്യാപകനുമായുള്ള വിവാഹത്തിന് ശേഷം യുവതി വീട്ടുതടങ്കലിലായിരുന്നു. ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി പരിഗണിച്ചപ്പോൾ, യുവതി തനിക്ക് തെറ്റ് പറ്റിയെന്നും പഠനം തുടരാനാണ് താൽപര്യമെന്നും കോടതിയിൽ നിലപാടെടുക്കുകയായിരുന്നു. പിന്നാലെ വിവാഹബന്ധം ഒഴിയാൻ തയ്യാറെന്നും യുവതിയുമായി ഇനി ബന്ധപ്പെടാൻ ശ്രമിക്കില്ലെന്നും അധ്യാപകനും വ്യക്തമാക്കി. ഇതോടെയാണ് ഭരണഘടന നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിവാഹം റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്.
ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ കിട്ടിയില്ല; മൂന്നിടത്തും സ്ഥാനാർത്ഥികളായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]