കോഴിക്കോട്: നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘത്തെ പിടികൂടി പൊലീസ്. കോഴിക്കോട് ബേപ്പൂർ നടുവട്ടം ചേനോത്ത് (ജിയുപി) സ്കൂളിന് സമീപം ‘റാബിയ മൻസിൽ’ എന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച സംഭവത്തിലാണ് അരക്കിണർ പാലശ്ശേരിമഠം സലീം(47), ബേപ്പൂർ വെസ്റ്റ്മാഹി ചേനോടത്ത് നിഖിൽ(32) എന്നിവർ പിടിയിലായത്.
30,000 രൂപയോളം വിലവരുന്ന ഗേറ്റാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഇരുവരും മാറാട്, ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി ഉപയോഗ കേസുകളിൽ ഉൾപ്പെടെ പ്രതികളാണെന്ന് അറസ്റ്റ് ചെയ്ത മാറാട് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാറാട് ഇൻസ്പെക്ടർ ബെന്നി ലാലു, എസ്ഐമാരായ അജിത്ത്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
READ MORE: ഇരുപത്തിയഞ്ചോളം മോഷണ കേസുകളിൽ പ്രതി; അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]