കണ്ണൂർ: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി പി ദിവ്യ കീഴടങ്ങണം എന്നോ കീഴടങ്ങേണ്ട എന്നോ സിപിഎം പറയില്ല. ദിവ്യക്ക് ജാമ്യം കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചതെന്നും ഗോവിന്ദൻ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
ദിവ്യയെ പാർട്ടി സംരക്ഷിച്ചിട്ടില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ദിവ്യയ്ക്ക് വക്കീലിനെ നൽകിയത് പാർട്ടിയല്ല. അഡ്വ. വിശ്വന് ഏത് കേസും വാദിക്കാമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ ഇനി പൊലീസും സർക്കാരും ആവശ്യമായ നിലപാട് സ്വീകരിക്കും. ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ വരെ ജാമ്യം കിട്ടും എന്ന പ്രതീക്ഷയായിരുന്നു നിലനിന്നിരുന്നത്. ദിവ്യയെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സിപിഎം പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സരിൻ്റെ സ്ഥാനാർത്ഥിത്വം ഇടതുമുന്നണിയുടെ പ്രതീക്ഷ ഉയർത്തിയെന്നും കോൺഗ്രസ് – ബിജെപി വോട്ടുകളും ഇടതുപക്ഷത്തേക്ക് എത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. സരിന് കേരള രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]